രഞ്ജി ഫൈനലില്‍; കേരളത്തിന് ഇനി കപ്പ് അകലെ, വിദര്‍ഭക്ക് വമ്പൻ ലീഡ്

രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭയുടെ ലീഡ് 350 കഴിഞ്ഞു. അഞ്ചാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തിട്ടുണ്ട് വിദര്‍ഭ. ഒന്നാകെ 351 റണ്‍സ് ലീഡായി വിദര്‍ഭയ്ക്ക്. അക്ഷയ് കര്‍നെവാര്‍ (24), ദര്‍ശന്‍ നാല്‍കണ്ഡെ (8) എന്നിവരാണ് ക്രീസില്‍. കരുണ്‍ നായരുടെ (135) സെഞ്ചുറിയും ഡാനിഷ് മലേവാറുടെ (73) അര്‍ധ സെഞ്ചുറിയുമാണ് വിദര്‍ഭയെ കൂറ്റന്‍ ലീഡിലേക്ക് നയിച്ചത്. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു വിദര്‍ഭയ്ക്ക്. നേരത്തെ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 379നെതിരെ കേരളം 342ന് പുറത്താവുകയായിരുന്നു.
അഞ്ചാം ദിനം കരുണ്‍ നായരുടെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് കരുണിന് ചേര്‍ക്കാനായത്. ആദിത്യ സര്‍വാതെയുടെ പന്തില്‍ ക്രീസ് വിട്ട് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. പിന്നാലെ അര്‍ഷ് ദുബെ (4), അക്ഷയ് വഡ്കര്‍ (25) എന്നിവരെ കൂടി മടക്കി കേരളം വേഗത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. എന്നാല്‍ കര്‍നെവാര്‍ - ദര്‍ശന്‍ സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പ് അവരുടെ ലീഡ് 350 കടത്തി.നാലാം ദിനം ഓപ്പണര്‍മാരായ പാര്‍ത്ഥ് രെഖാതെ (1), ധ്രുവ് ഷോറെ (5), ഡാനിഷ് മലേവാര്‍ (73), യഷ് റാത്തോഡ് (24) എന്നിവരുടെ വിക്കറ്റുകളാണ് വിദര്‍ഭയ്ക്ക് നഷ്ടമായത്.