പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് പ്രതിയുടെ വധഭീഷണി

  1. Home
  2. Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന് കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് പ്രതിയുടെ വധഭീഷണി

jail


പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഭീഷണി സന്ദേശം എത്തിയത് കണ്ണൂർ സെൻട്രല്‍ ജയിലില്‍ നിന്നെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.പ്രതി പെണ്‍കുട്ടിയുടെ പിതാവിനെ രണ്ട് തവണ വിളിച്ചു. ഹൈക്കോടതിയില്‍  മൊഴി മാറ്റണമെന്നായിരുന്നു ഭീഷണി. ഇക്കാര്യത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് . കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി ഇൻജമാം ഉള്‍ ഹക്കിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 61 വർഷം തടവാണ് ഇയാള്‍ക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്.