സംസ്ഥാനത്തെ റേഷൻ കടകൾ ഓണാവധിയുടെ ഭാഗമായി 3 ദിവസം തുറക്കില്ല

  1. Home
  2. Kerala

സംസ്ഥാനത്തെ റേഷൻ കടകൾ ഓണാവധിയുടെ ഭാഗമായി 3 ദിവസം തുറക്കില്ല

Ration shop


റേഷൻ കടകൾ ഓണാവധിയുടെ ഭാഗമായി മൂന്ന് ദിവസം തുറക്കില്ല. തിരുവോണ ദിവസമായ ഓഗസ്റ്റ് 29 മുതൽ 31 വരെ കടകൾക്ക് അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. എന്നാൽ, ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28നും റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

സംസ്ഥാനത്ത് ഇത്തവണ മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇത് സംബന്ധിച്ചുള്ള തീരുമാനത്തിന് നേരത്തേ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. മഞ്ഞ കാർഡുകാർക്ക് പുറമേ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20,000പേർക്ക് കൂടി ഇത്തവണ ഓണക്കിറ്റുണ്ടാകും .തേയില, വെളിച്ചെണ്ണ, പായസക്കൂട്ട് മുതൽ ഉപ്പ് വരെയുള്ള 13 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ നൽകുന്നത്. കിറ്റ് തയ്യാറാക്കാനായി സപ്ലൈക്കോയ്ക്ക് 32കോടി രൂപ മുൻകൂറായി സർക്കാർ അനുവദിച്ചിട്ടുണ്ട്. 

ആകെ 93 ലക്ഷം റേഷൻകാർഡ് ഉടമകളിൽ 87 ലക്ഷം പേർക്കും കഴിഞ്ഞ ഓണത്തിന് സൗജന്യ കിറ്റ് നൽകിയിരുന്നു. അതേസമയം, വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ നൽകുന്ന കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ 19-ാം തീയതി ആരംഭിച്ചു.