പ്രിയദർശിനി സർവീസുകൾ വ്യാപിപ്പിക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ ശുപാർശ

  1. Home
  2. Kerala

പ്രിയദർശിനി സർവീസുകൾ വ്യാപിപ്പിക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ ശുപാർശ

bus


സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്നതിനായി കെ.എസ്.ആർ.ടി.സി നടത്തുന്ന പ്രിയദർശിനി സർവീസുകൾ വ്യാപിപ്പിക്കാൻ സ്വകാര്യ ബസുകൾ വാടകയ്ക്കെടുക്കാൻ ശുപാർശ. നിലവിലുള്ള പ്രിയദർശിനി സർവീസുകളുടെ മൂന്നിലൊന്ന് സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് നടത്തണമെന്നാണ് കെ. പത്മകുമാർ കമ്മിറ്റി നിർദേശിച്ചത്. ഗതാഗത മന്ത്രി സി.പി. ജോൺ നിർദേശത്തെ സ്വാഗതം ചെയ്തു.

11 പുതിയ ബസുകൾ വാങ്ങാതെ തന്നെ സർവീസുകൾ വ്യാപിപ്പിക്കാൻ പദ്ധതി സഹായിക്കുമെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. വാടകയ്ക്കെടുക്കുന്ന ബസുകളിൽ കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതായിരിക്കും. സർവീസ് നടത്തിപ്പും വരുമാന ശേഖരണവും കെ.എസ്.ആർ.ടി.സിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്ന് മുതൽ അഞ്ച് വർഷം വരെയായിരിക്കും വാടക കാലാവധി.

താൽപര്യമുള്ള സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി കിലോമീറ്റർ അടിസ്ഥാനത്തിൽ വാടക നിരക്ക് നിശ്ചയിക്കും. എന്നാൽ നിർദേശം സ്വകാര്യ ബസ് ഉടമകൾക്ക് മേൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കരുതെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ ബസുകളുടെ കാലാവധി 22 വർഷത്തിൽ നിന്ന് 25 വർഷമായി ഉയർത്തുക, സ്വകാര്യ ബസ് മേഖലയെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായമായി അംഗീകരിക്കുക, കെ.എസ്.ആർ.ടി.സി പമ്പുകളിൽ നിന്ന് ഡീലർ നിരക്കിൽ ഇന്ധനം നിറയ്ക്കാൻ അനുവദിക്കുക തുടങ്ങിയ ശുപാർശകളും കമ്മിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്.