പി.എസ്.സി ചെയർമാനെ പുറത്താക്കാനുള്ള ശുപാർശ ജനാധിപത്യവിരുദ്ധമെന്ന് എം.വി. ഗോവിന്ദൻ
കേരള പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് നൽകിയ ശുപാർശ പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം സുപ്രീം കോടതിയുടെ അന്വേഷണ ശുപാർശയില്ലാതെ ഇത്തരമൊരു നടപടി സാധ്യമല്ലെന്നും ഗവർണറുടെ ഈ നീക്കത്തിൽ സംസ്ഥാന സർക്കാർ വ്യക്തമായ നിലപാട് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, സംസ്ഥാനത്തെ ആരോഗ്യമേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് പുതിയ ടാസ്ക് ഫോഴ്സെന്നും, എസ്.എം.എ മരുന്ന് വിവാദത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന മുൻ ആരോഗ്യമന്ത്രിമാർക്കെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തിപരമായ അധിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടി നേരിട്ട പി.പി. ദിവ്യ നൽകിയ കത്തോ ഫെയ്സ്ബുക്ക് പോസ്റ്റോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
