ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന; മൂന്ന് ദിവസത്തിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

  1. Home
  2. Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന; മൂന്ന് ദിവസത്തിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

liqour


സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന. മൂന്ന് ദിവസത്തിനിടെ 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ ഓണക്കാലത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 28.16 കോടി രൂപയുടെ അധിക വിൽപനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം മൂന്ന് ദിവസത്തെ വിൽപന 250.96 കോടി രൂപയായിരുന്നു. ഇത്തവണ ഇന്നലെ മാത്രം 88.98 കോടി രൂപയുടെ മദ്യം വിറ്റു. ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യവിൽപനയാണ് നടന്നത്. വരും ദിവസങ്ങളിലും വിൽപന ഉയരാൻ സാധ്യതയുണ്ട്.

ഓണം സീസൺ ആരംഭിച്ചതിന് ശേഷം ഇതുവരെ 512.11 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപന 460.80 കോടി രൂപയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇതുവരെ 51.31 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.