കേര വെളിച്ചെണ്ണയ്ക്ക് റെക്കോർഡ് വില; ലിറ്ററിന് 529 രൂപ
സർക്കാർ വെളിച്ചെണ്ണയായ കേരക്ക് ഒറ്റദിവസം കൊണ്ട് വർദ്ധിച്ചത് 110 രൂപ . ഇതോടെ ഒരു ലിറ്റർ കേര വെളിച്ചെണ്ണയുടെ വില 529 രൂപയായി.ഒരു മാസത്തിനിടെ നാലാം തവണയാണ് കേര വെളിച്ചെണ്ണയ്ക്ക് വില കൂട്ടിയത്.പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് സർക്കാർ ഉറപ്പ് നില നിൽക്കെയാണ് സർക്കാർ ബ്രാൻഡ് കേര വെളിച്ചെണ്ണക്ക് റെക്കോർഡ് വില കയറ്റം.
നാടൻ വെളിച്ചെണ്ണക്ക് ലീറ്ററിന് 420 - 480 രൂപയാണ് നിലവിലെ വില. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയർത്തിയതോടെ വിപണിയിൽ മറ്റു ബ്രാന്റുകളും വില ഉയർത്താനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല.
