പിണറായിക്ക് ആശ്വാസം; സി.എം.ആർ.എൽ-എക്സാലോജിക് കേസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം. വിജിലന്‍സ് അന്വേഷണം കോടതി തടഞ്ഞു. കേസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും പരിഗണിക്കണമെന്നാണ് നിർദേശം. വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി. ഇ.ഡിയ്ക്കും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. അധികാര പരിധി കടക്കരുത് എന്ന് ഇ.ഡിയോട് സുപ്രീം കോടതി വ്യക്തമാക്കി.കേസിൽ സംസ്ഥാന സർക്കാരിനെതിരെയും കോടതി രൂക്ഷമായ അതൃപ്തി പ്രകടിപ്പിച്ചു. ഹൈക്കോടതി ഉത്തരവ് വന്നയുടൻ ഒറ്റ ദിവസം കൊണ്ട് തിടുക്കപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടിയെ സുപ്രീം കോടതി ബെഞ്ച് ചോദ്യം ചെയ്തു.
