സ്വകാര്യ ബസുകൾക്ക് ആശ്വാസം; നികുതിയിൽ 50% ഇളവ്, ടൂറിസ്റ്റ് ബസുകൾക്കും നികുതി കുറവ്
പ്രിയദർശിനി പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് സംസ്ഥാന ബജറ്റിൽ ആശ്വാസ പ്രഖ്യാപനം. പ്രൈവറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റേജ് ക്യാരേജ് - ബസുകൾക്ക് ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ചു.കേരളത്തിൽ രജിസ്‌ട്രേഷനായി കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകൾ എത്തുന്നതിനും അന്തർ സംസ്ഥാന യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നിനു.ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതി കുറയ്ക്കും.ടൂറിസ്റ്റ് ബസുകളിൽ നിലവിലെ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയായി കുറയ്ക്കും. സ്ലീപ്പർ ബസുകളിൽ സീറ്റിന് 3,000 രൂപയായിരുന്ന നികുതി 1,500 രൂപയായി കുറയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
