ഭക്ഷണം കഴിക്കാൻ മടികാണിച്ചു; കിടപ്പുരോഗിയായ അമ്മയെ മകൻ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

  1. Home
  2. Kerala

ഭക്ഷണം കഴിക്കാൻ മടികാണിച്ചു; കിടപ്പുരോഗിയായ അമ്മയെ മകൻ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

crime


ഇടുക്കിയിൽ മകന്റെ അക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കിടപ്പുരോഗിയായ മാതാവ് മരിച്ചു. മകന്‍ സജീവൻ ഗ്ലാസ് കൊണ്ടടക്കം ഇടിച്ച് പരിക്കേല്‍പ്പിച്ച മണിയാറന്‍കുടി സ്വദേശി തങ്കമ്മയാണ് കൊല്ലപ്പെട്ടത്. തങ്കമ്മ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് മകന്‍ ചില്ല് ഗ്ലാസ് കൊണ്ട് തങ്കമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തല കട്ടിലില്‍ കൂട്ടിയിടിപ്പിക്കുകയും ചെയ്തിരുന്നു.
ജൂലായ് 30ന് ഉണ്ടായ അക്രമണത്തിൽ പരിക്കേറ്റ തങ്കമ്മ പിന്നീട് കോട്ടയം-ഇടുക്കി മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലായിരുന്നു.ഈ മാസം ഏഴിന് തങ്കമ്മ മരിച്ചു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗ്ലാസ് കൊണ്ട്‌ ഇടിയേറ്റുള്ള പരിക്കാണ് മരണത്തിനിടയാക്കിയതെന്ന് മനസിലായത്. സജീവനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.