തൃശ്ശൂരിൽ റിമാൻഡ് പ്രതി കുഴഞ്ഞുവീണു മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം
തൃശൂർ വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിലിരിക്കെ കുഴഞ്ഞുവീണ പ്രതി ചികിത്സയ്ക്കിടെ മരണപെട്ടു. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി രേഷ് ബാബു (35) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26-നാണ് ജയിലിൽ കുഴഞ്ഞുവീണത്. തുടർന്ന് ജയിൽ അധികൃതർ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിച്ചത്.
മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തി. മുഖത്ത് മർദനമേറ്റതിന്റെ പാടുണ്ട് എന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം പറയാനാവുമെന്ന് പൊലീസ് പറഞ്ഞു. മെയ് 18 നാണ് പിടിച്ചുപറി കേസിൽ രേഷ് ബാബു ഉൾപ്പെടെയുള്ള പൊലീസ് അറസ്റ്റു ചെയ്ത്. തുടർന്ന് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു.
