പ്രധാനമന്ത്രിക്കെതിരായ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

  1. Home
  2. Kerala

പ്രധാനമന്ത്രിക്കെതിരായ പരാമർശം; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ്

image


പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മാതാവിനെയും അധിക്ഷേപിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്ന പരാതിയിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യാ ഹരിദാസ് കോഴിക്കോട് സൈബർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവം വിവാദമായതോടെ ജാൻമണി ദാസ് ഇൻസ്റ്റഗ്രാമിലൂടെ പരസ്യമായി ക്ഷമ ചോദിച്ചു വീഡിയോ പങ്കുവെച്ചിരുന്നു. ആരെയും വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചല്ല പരാമർശം നടത്തിയതെന്നും പിന്നീട് ഗൂഗിളിൽ പരിശോധിച്ചപ്പോഴാണ് താൻ പറഞ്ഞത് തെറ്റാണെന്ന് മനസ്സിലായതെന്നും ജാൻമണി പറഞ്ഞു.

ഒരു പ്രസ്താവന നടത്തുന്നതിന് മുമ്പ് വിവരങ്ങൾ കൃത്യമായി പരിശോധിക്കേണ്ടതായിരുന്നുവെന്ന് സമ്മതിച്ച ജാൻമണി, തന്റെ വാക്കുകൾ മൂലം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞു.

വിവാദ പരാമർശത്തിന് പിന്നാലെ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭീഷണി കോളുകൾ ലഭിച്ചെന്നും, മാനസികമായി ഏറെ വിഷമത്തിലായതിനാലാണ് വൈകിയെങ്കിലും വിശദീകരണ വീഡിയോ പങ്കുവെക്കാൻ തീരുമാനിച്ചതെന്നും ജാൻമണി ദാസ് പറഞ്ഞു.