ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

  1. Home
  2. Kerala

ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടിയ സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി

bomb threat in kerala highcourt security


ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം മാലിന്യം അടിഞ്ഞുകൂടിയ സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആരോഗ്യ വിഭാഗം പരിശോധന നടത്തി 10 ദിവസത്തിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.ദേവസ്വം ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്

ക്ഷേത്ര പരിസരത്ത് ശുചിത്വവും, പവിത്രതയും ഉറപ്പു വരുത്തേണ്ട കടമ ഉപദേശക സമിതിയ്ക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവാദിത്തത്തിലെ വീഴ്ച ഗൗരവത്തോടെ കാണുമെന്നും ഹൈക്കോടതി മുന്നറിയിപ്പും നൽകി.ശുചിത്വം സംബന്ധിച്ച നിലവിലെ അവസ്ഥ കൃത്യമായി റിപ്പോട്ടിൽ സൂചിപ്പിക്കണം. എന്നും കോടതി പറഞ്ഞു.ശചിത്വം ഉറപ്പാക്കാൻ ഉപദേശക സമിതി എടുത്ത നടപടികളും കോടതിയെ അറിയിക്കണം.