റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു
ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന പശ്ചാത്തലത്തിലാണ് രാജി. ആറുമാസം മുന്‍പാണ് റസൂല്‍ പൂക്കുട്ടി ചെയര്‍മാനായി സ്ഥാനമേറ്റത്. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു റസൂല്‍ പൂക്കുട്ടിയെ ചെയര്‍മാനാക്കി ഭരണസമിതി പുനഃസംഘടിപ്പിച്ചത്.
ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നടന്മാരായ ജഗദീഷ്, സലീം കുമാര്‍, ദീപു കരുണാകരന്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. സംവിധായകന്‍ രഞ്ജിത് സ്ഥാനമൊഴിഞ്ഞശേഷം ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനായിരുന്ന പ്രേംകുമാറായിരുന്നു ആക്ടിങ് ചെയര്‍മാന്‍.
ഇദ്ദേഹത്തെ മാറ്റിയാണ് ആറുമാസം മുന്‍പ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത്. പ്രേംകുമാറിനെ ചെയര്‍മാനാക്കാതെ റസൂല്‍ പൂക്കുട്ടിയെ നിയമിച്ചത് അന്ന് വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. പതിറ്റാണ്ടുകളായി സിനിമ രംഗത്തുള്ള പ്രേംകുമാറിന് അര്‍ഹിച്ച പരിഗണന നല്‍കിയില്ല എന്ന തരത്തിലാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്.
