രാഹുൽ മാങ്കൂട്ടത്തിനിനെതിരായ വെളിപ്പെടുത്തൽ: യുവ നടിയുടെ മൊഴി രേഖപ്പെടുത്തി

  1. Home
  2. Kerala

രാഹുൽ മാങ്കൂട്ടത്തിനിനെതിരായ വെളിപ്പെടുത്തൽ: യുവ നടിയുടെ മൊഴി രേഖപ്പെടുത്തി

image


രാഹുൽ മാങ്കൂട്ടത്തിനിനെതിരായ വെളിപ്പെടുത്തലിന്റെ ഭാഗമായി യുവ നടിയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുൽ അയച്ചതായി പറയുന്ന സന്ദേശങ്ങളുടെ വിവരങ്ങളും തെളിവുകളും നടി അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.എന്നാൽ, പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലെന്ന നിലപാട് നടി ആവർത്തിച്ചു. യുവ നടിയെ ഔദ്യോഗികമായി പരാതിക്കാരിയാക്കണോ എന്ന കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടുകയാണ്. ഇരകളായ സ്ത്രീകൾ ആരും തന്നെ നിയമനടപടികൾ സ്വീകരിക്കാൻ താൽപര്യം കാണിക്കാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണ്.

രാഹുലിനെതിരെ ആദ്യം വെളിപ്പെടുത്തൽ നടത്തിയത് യുവ നടിയാണ്. രാഹുൽ സമൂഹമാധ്യമങ്ങളിലൂടെ പിന്തുടർന്ന ശല്യം ചെയ്‌തെന്ന് യുവ നടി ആരോപിച്ചിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലും നടി ആവർത്തിച്ചു. രാഹുൽ അശ്ലീല സന്ദേശം അയച്ചെന്ന് പറഞ്ഞ കാര്യമടക്കം തെളിവായി യുവനടി അന്വേഷണ സംഘത്തിന് നൽകി. വാട്സ്ആപ്പ് ചാറ്റ് വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചു