ലഞ്ച് ബെല്‍ അടിക്കു; ഉച്ചഭക്ഷണം അരികിലെത്തും, പദ്ധതിയുമായി കുടുംബശ്രീ

  1. Home
  2. Kerala

ലഞ്ച് ബെല്‍ അടിക്കു; ഉച്ചഭക്ഷണം അരികിലെത്തും, പദ്ധതിയുമായി കുടുംബശ്രീ

BELL


ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികിലെത്തിക്കുന്ന പദ്ധതിയുമായി കുടുംബശ്രീ. ലഞ്ച് ബെല്‍ എന്നാണ് പദ്ധതിയുടെ പേര്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് പോക്കറ്റ്മാര്‍ട്ട് വഴിയാണ് ഓര്‍ഡര്‍ സ്വീകരിക്കുന്നത്.

ഹരിതചട്ടം പാലിക്കുന്നതിനായി സ്റ്റീല്‍ ചോറ്റുപാത്രങ്ങളിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. ചോറ്, സാമ്പാര്‍, അച്ചാര്‍, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉള്‍പ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോണ്‍ വെജ് വിഭവങ്ങള്‍ കൂടി ഉള്‍പ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓര്‍ഡര്‍ ചെയ്യാം. 

രാവിലെ പത്ത് മണിക്കുള്ളില്‍ വിതരണത്തിന് തയ്യാറാകുന്ന പാഴ്സല്‍ ഉച്ചയ്ക്ക് 12നു മുമ്പ് ഓര്‍ഡര്‍ ചെയ്ത ആള്‍ക്ക് ലഭിക്കും. ഉപഭോക്താവിന്റെ ഓഫീസ് പ്രവര്‍ത്തന ദിവസങ്ങള്‍ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.