ശബരിമലയിൽ ആചാരം സംരക്ഷിക്കണം; യുവതീപ്രവേശനത്തിൽ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ

  1. Home
  2. Kerala

ശബരിമലയിൽ ആചാരം സംരക്ഷിക്കണം; യുവതീപ്രവേശനത്തിൽ നിലപാട് തിരുത്തി സംസ്ഥാന സർക്കാർ

sabarimala  


ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന് സർക്കാർ. ശബരിമലയിലെ യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന മുൻ നിലപാട് സംസ്ഥാന സർക്കാർ തിരുത്തി. തീരുമാനം ഉടൻ സുപ്രീംകോടതിയെ അറിയിക്കും

ശബരിമലയിൽ യുവതികൾ കയറേണ്ടെന്ന് നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡും നിലപാടെടുത്തിരുന്നു. ആചാരം സംരക്ഷിക്കണമെന്ന തങ്ങളുടെ നിലപാട് സുപ്രിം കോടതിയെ അറിയിക്കാൻ ബോർഡ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാറും ആചാര സംരക്ഷണ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു നേരത്തെ സർക്കാർ സ്വീകരിച്ചിരുന്നത്. നേരത്തെ, യുവതീപ്രവേശനത്തിന് അനുകൂലമായി ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞപ്പോൾ ഇത് നടപ്പാക്കുമെന്നും സർക്കാർ നിലപാടെടുത്തിരുന്നു. ആ നിലപാടാണ് ഇപ്പോൾ സർക്കാർ തിരുത്തിയിരിക്കുന്നത്