കേരളത്തിലേക്കും ചിറക് വിടർത്താൻ റിയാദ് എയർ; ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ

  1. Home
  2. Kerala

കേരളത്തിലേക്കും ചിറക് വിടർത്താൻ റിയാദ് എയർ; ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ സർവീസുകൾ

riyadh air


സൗദി അറേബ്യയുടെ പുതിയ ദേശീയ എയർലൈനായ റിയാദ് എയർ ഉടൻ തന്നെ കേരളത്തിലേക്കും സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഇന്ത്യ അടക്കം 9 രാജ്യങ്ങളിലെ 13 നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമെ പാകിസ്താനിലെ ഇസ്‌ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകൾ പ്രഖ്യാപിച്ച റിയാദ് എയർ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചു.

ഓഗസ്റ്റ് 14-ന് ഇസ്‌ലാമാബാദിലേക്കും, ഓഗസ്റ്റ് 18-ന് ലാഹോറിലേക്കും, സെപ്റ്റംബർ 9-ന് മനിലയിലേക്കുമാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. റിയാദ് എയറിന്റെ മൊബൈൽ ആപ്പ്, ഔദ്യോഗിക വെബ്‌സൈറ്റ്, ട്രാവൽ ഏജൻസികൾ എന്നിവ വഴി ടിക്കറ്റുകൾ ലഭ്യമാണ്. ഇന്ത്യ, യു.എ.ഇ, യു.കെ, സ്‌പെയ്ൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിലവിൽ റിയാദ് എയർ വിജയകരമായി സർവീസ് നടത്തുന്നുണ്ട്.