പോത്തൻകോട്ടിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരായ ബന്ധുക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം പോത്തൻകോട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. നെടുമങ്ങാട് മൂഴി സ്വദേശികളായ ഹരികുമാറും ബന്ധുവായ ശോഭനയുമാണ് മരിച്ചത്. പോത്തൻകോട്വെമ്പായം റോഡിൽ മേലെ മുക്കിലായിരുന്നു അപകടം.
മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
