കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; നാലംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് എന്‍സിപി

  1. Home
  2. Kerala

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; നാലംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് എന്‍സിപി

Thomas k


കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണ കമ്മീഷനെ വെച്ച് എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. പി എം സുരേഷ് ബാബു, ലതിക സുഭാഷ്, കെ ആര്‍ രാജൻ, ജോബ് കാട്ടൂർ എന്നിവരാണ് കമ്മീഷന്‍ അംഗങ്ങൾ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. പാർട്ടി അന്വേഷണം മാത്രമാണിത്. അതേസമയം, ആരോപണത്തിൽ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം.