അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പദ്ധതി പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ

  1. Home
  2. Kerala

അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കഴിഞ്ഞവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ; പദ്ധതി പ്രഖ്യാപിച്ച് ബംഗാൾ സർക്കാർ

suvendu


അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചവർക്കായി പ്രതിമാസ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ‘പശ്ചിമബംഗ ലോക് തന്ത്ര സേനാനി സമ്മാൻ’ എന്നാണ് പുതിയ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതിലൂടെ അടിയന്തരാവസ്ഥയിൽ തടവിൽ കഴിഞ്ഞിട്ടുള്ളവർക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കും.

ജനാധിപത്യം സംരക്ഷിക്കാൻ കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങിയ ധീരരായ പോരാളികളെ ആദരിക്കുന്നതിനാണ് ഈ പദ്ധതിയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. പുതിയ പദ്ധതിയിലൂടെ അടിയന്തരാവസ്ഥക്കാലത്ത് തടവിലായിരുന്ന 325 പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി ഭരിക്കുന്ന മറ്റു ചില സംസ്ഥാനങ്ങളുടെ മാതൃകയിലാണ് ബംഗാളിലും ഈ പദ്ധതി നടപ്പിലാക്കുന്നത്.