ആരോഗ്യമേഖലയ്ക്ക് 2074 കോടി; ഹരിപ്പാടും തിരുവനന്തപുരത്തും പുതിയ മെഡിക്കൽ കോളേജുകൾ

  1. Home
  2. Kerala

ആരോഗ്യമേഖലയ്ക്ക് 2074 കോടി; ഹരിപ്പാടും തിരുവനന്തപുരത്തും പുതിയ മെഡിക്കൽ കോളേജുകൾ

v d


സംസ്ഥാന ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് വൻ തുക വകയിരുത്തി സുപ്രധാന പ്രഖ്യാപനങ്ങൾ. ആരോഗ്യരംഗത്തിന് പ്രഥമ പരിഗണന നൽകുന്ന ബജറ്റാണിതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. ഇതിനായി ആകെ 2074 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനൊപ്പം തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് കൂടി നിർമ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്. മെഡിക്കൽ കോളേജുകളുടെ വികസനത്തിനായി മാത്രം 100 കോടി രൂപ നീക്കിവെച്ചു.

തിരഞ്ഞെടുത്ത മെഡിക്കൽ കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുമെന്നും ബജറ്റിൽ പറയുന്നു. ഉയർന്ന ചികിത്സാച്ചെലവ് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. 40 വയസ്സ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ സൗജന്യ ആരോഗ്യ പരിശോധന, കാരുണ്യ സുരക്ഷാ പദ്ധതിയിലെ കുടിശ്ശിക തീർപ്പാക്കൽ, തീരദേശ മേഖലയ്ക്കായി കോസ്റ്റൽ കെയർ യൂണിറ്റുകൾ, പുതിയ ക്യാൻസർ പ്രതിരോധ പദ്ധതി എന്നിവയും നടപ്പിലാക്കും. കൂടാതെ, കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് സംഭരണം പരിഷ്കരിക്കുമെന്നും അപൂർവ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.