25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം: മുൻ റാന്നി എം.എൽ.എ പ്രമോദ് നാരായണനെതിരെ കേസ്
സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ മുൻ റാന്നി എം.എൽ.എ പ്രമോദ് നാരായണനെതിരെ നൂറനാട് പൊലീസ് കേസെടുത്തു. സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന നൂറനാട് സ്വദേശി രവീന്ദ്രന്റെ പരാതിയിലാണ് നടപടി. കേസിൽ പ്രമോദ് നാരായണൻ രണ്ടാം പ്രതിയാണ്. 2014-15 കാലയളവിൽ ഘട്ടങ്ങളായാണ് പണം നിക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും 2021-ൽ തന്നെ പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് രാജി വെച്ചിരുന്നുവെന്നും പ്രമോദ് നാരായണൻ പ്രതികരിച്ചു. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
