ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും തട്ടിയത് 66 ലക്ഷം രൂപ; കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

  1. Home
  2. Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും തട്ടിയത് 66 ലക്ഷം രൂപ; കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

diya-krishna


നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. രണ്ടു വർഷക്കാലമായി നടത്തിയ തട്ടിപ്പിലൂടെ മൂന്ന് ജീവനക്കാരികൾ ചേർന്ന് 66 ലക്ഷം രൂപ തട്ടി എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദിയകൃഷ്ണ്ണയുടെ ക്യൂആർ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആർ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നു. പ്രതികൾ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

കേസിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി വിനീതയുടെ ഭർത്താവ് ആദർശ് എന്നിവരാണ് പ്രതികൾ .വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തൽ, ചതി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.കൃഷ്ണകുമാർ ജീവനക്കാരികളെ തട്ടികൊണ്ടുപോയെന്ന കേസിലും അന്വേഷണം അന്തിമഘട്ടത്തിലാണ്. ജീവനക്കാരികളാണ് കൃഷ്ണകുമാറിനെതിരെ എതിർ പരാതി നൽകിയത്. പരാതിയിൽ കഴമ്പില്ലെന്നും പൊലീസ് പറയുന്നു