ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി ആർഎസ്പി

  1. Home
  2. Kerala

ക്യാബിനറ്റ് പദവി ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി ആർഎസ്പി

IMAGE


ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി ആവശ്യപ്പെട്ട് യുഡിഎഫിന് കത്ത് നൽകി ആർഎസ്പി. മറ്റ് ഘടകകക്ഷികൾക്ക് ക്യാബിനറ്റ് പദവി അനുവദിക്കുന്ന സാഹചര്യത്തിൽ ആർഎസ്പിക്കും അർഹതയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ആർഎസ്പി അഖിലേന്ത്യാ പ്രസിഡന്റ് എ.എ. അസീസിന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നൽകണമെന്നാണ് ആവശ്യം.യുഡിഎഫ് ചെയർമാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർക്കാണ് കത്ത് നൽകിയത്.

കാബിനറ്റ് റാങ്ക് പദവികൾ വർദ്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെങ്കിലും, മുതിർന്ന നേതാക്കൾക്ക് കാബിനറ്റ് റാങ്ക് നൽകുന്ന സംവിധാനം യുഡിഎഫ് കൊണ്ടുവരികയാണെങ്കിൽ ആർഎസ്പി നേതാവ് എ.എ. അസീസിന് അത് നൽകണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ചെയർമാനും കൺവീനർക്കും ആവശ്യം അറിയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ബോർഡുകളിലും കോർപ്പറേഷനുകളിലും നിയമനങ്ങൾ വൈകുന്നതിലും ആർഎസ്പി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം തന്നെ ഉഭയകക്ഷി ചർച്ചകളിലൂടെ നിയമന തർക്കങ്ങൾ പരിഹരിക്കണമെന്നും നയപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും തീരുമാനങ്ങൾ സമവായത്തിലൂടെ കൈക്കൊള്ളുന്നതിനും യുഡിഎഫ് യോഗങ്ങൾ പതിവായി വിളിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.