ക്ഷേത്രങ്ങളിലെ ആർ.എസ്. എസ് വിലക്ക്; നടപടി കർശനമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

  1. Home
  2. Kerala

ക്ഷേത്രങ്ങളിലെ ആർ.എസ്. എസ് വിലക്ക്; നടപടി കർശനമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

RSS ban on temple


ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾക്കുള്ള വിലക്ക് കർശനമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്ഡ്രിൽ ചെയ്യുന്നതായും അറിഞ്ഞതിനെ തുടർന്നാണ് നടപടി.

നേരത്തേ തിരുവിതാംകൂർ ദേവസ്വം ബോർഡ്  ക്ഷേത്രങ്ങളിൽ ആർഎസ്എസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. പക്ഷെ ഇത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം നടപടി കർശനമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഉത്തരവിറക്കുകയായിരുന്നു.

ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാത്ത പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. ഉത്തരവനുസരിച്ച് നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.