സ്വവ‍ര്‍ഗ വിവാഹത്തിൽ കേന്ദ്ര നിലപാടിനോട് യോജിച്ച് ആര്‍എസ്എസ്

  1. Home
  2. Kerala

സ്വവ‍ര്‍ഗ വിവാഹത്തിൽ കേന്ദ്ര നിലപാടിനോട് യോജിച്ച് ആര്‍എസ്എസ്

rss


സ്വവർഗ വിവാഹത്തിൽ  കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടിനോട് യോജിച്ച് ആർഎസ്എസ്. വിവാഹം എന്നത് ഒരു സംസ്കാരമാണെന്നും അതൊരു ആഘോഷം മാത്രമല്ലെന്നും ആ‍ര്‍.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്നും ഇക്കാര്യം സംഘം മുൻപേ വ്യക്തമാക്കിയട്ടുള്ളതാണെന്നും ദത്താത്രേയ ഹൊസബലേ ചൂണ്ടിക്കാട്ടി. 

സ്വവര്‍ഗ വിവാഹം ഇന്ത്യയിലെ വിവാഹ, കുടുംബ സങ്കല്‍പങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കേന്ദ്രസ‍ര്‍ക്കാര്‍ സുപ്രീംകോടതിയിൽ വാദിച്ചത്. വിവാഹം എന്ന ആശയം തന്നെ വ്യത്യസ്ത ലിംഗങ്ങളില്‍ നിന്നുള്ളവരുടെ കൂടിച്ചേരലാണ്. മത, സാമുഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുര്‍ബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികള്‍ പോകരുത്. സ്വവര്‍ഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവര്‍ഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വാദിക്കുന്നു.  ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.