എസ്. ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

  1. Home
  2. Kerala

എസ്. ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

image


എസ് ശ്രീജിത്തിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്ന് കോടതി ചോദിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ തിടുക്കത്തിൽ തീരുമാനമെടുത്തതെന്നും കോടതി വിമർശിച്ചു.സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വിമര്‍ശനം ഉയർത്തി. എ ഡി ജി പി സ്ഥാനത്തിരിക്കെ മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് അദ്ദേഹത്തിന് സ്ഥാനക്കയറ്റം നൽകിയത്. എ ഡി ജി പി സ്ഥാനത്തുള്ള എം ആർ അജിത് കുമാർ സസ്പെൻഷനിലായതാണ് ശ്രീജിത്തിന് ഗുണമായത്