ശബരിമല സ്വർണ്ണക്കുള്ള: തന്ത്രി കണ്ഠര് രാജീവരുടെ നിക്ഷേപ തെളിവുകൾ കോടതിയിൽ സമർപ്പിച്ച എസ് ഐ ടി
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരുടെ സാമ്പത്തിക സ്രോതസിന്റെ വിവരങ്ങൾ കോടതിയിൽ ഹാജരാക്കി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം
കുടുംബാംഗങ്ങളുടെ അടക്കം ഉള്ള സാമ്പത്തിക സ്രോതസിന്റെ തെളിവുകളാണ് എസ്‌ഐടി കോടതിയിൽ ഹാജരാക്കിയത്. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപമുണ്ട് എന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എസ്‌ഐടി റിപ്പോർട്ട് നൽകി. രാജീവരുടെ ജാമ്യാപേക്ഷയിൽ ഈമാസം 18നാണ് കോടതി വിധി.
തന്ത്രി കണ്ഠര് രാജീവര് 2024-25 സാമ്പത്തിക വർഷം 7,26,000 രൂപ കൈപ്പറ്റിയതായി എസ്‌ഐടി കോടതിയെ അറിയിച്ചു. അതുകൊണ്ട് തന്നെ പൊതുസേവകൻ എന്ന ഗണത്തിൽ തന്ത്രി ഉൾപ്പെടുമെന്നും എസ്‌ഐടി പറയുന്നു. അഴിമതി നിരോധന നിയമം തന്ത്രിക്കും ബാധകമാകുമെന്ന് എസ്‌ഐടി കോടതിയോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥൻ അല്ലെങ്കിലും തന്ത്രി ദേവസ്വം ബോർഡിന് കീഴിൽ വരുന്നയാളാണ്. ദേവസ്വം ബോർഡിൽ നിന്ന് പല സമയങ്ങളിൽ പല കാരണങ്ങൾ പറഞ്ഞ് പണം കൈപ്പറ്റിയെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്
