ശബരിമല സ്വർണ്ണപ്പാളി കേസ്: ഹൈക്കോടതി നിർദേശത്തിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും

  1. Home
  2. Kerala

ശബരിമല സ്വർണ്ണപ്പാളി കേസ്: ഹൈക്കോടതി നിർദേശത്തിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും

image


ശബരിമലയിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന ഹൈക്കോടതി നിർദേശത്തിനെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകും. പുനപരിശോധന ഹർജി അംഗീകരിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. താന്ത്രിക കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ശബരിമല തന്ത്രിയാണെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണ്ണപ്പാളി തിരികെയെത്തിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഹർജി നൽക്കാനാണ് തീരുമാനം.കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു.

ഉത്തരവിൽ നിയമ വിദഗ്ധരുമായി ചർച്ച നടത്താനാണ് നീക്കം. ശബരിമല ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണ്ണം പൂശിയ പാളികളുടെ അറ്റകുറ്റപ്പണി ചെന്നൈയിൽ തുടങ്ങിയെന്നും തിരികെ എത്തിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ബോർഡിന് കഴിയില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്