ശബരിമല സ്വർണക്കൊള്ള കേസ്: അറസ്റ്റു നിയമവിരുദ്ധമെന്ന് ആരോപിച്ച് പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. തന്റെ അറസ്റ്റു നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിb ഹൈക്കോടതിയെ സമീപിച്ചത് . എസ് ഐ ടിയുടെ നടപടിക്രമങ്ങളിൽ നിയമലംഘനമുണ്ടെന്നും,അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങൾ അറിയിക്കാതെയാണെന്നുമാണ് ഹർജിയിൽ പറയുന്നത്. ഹർജിയിൽ ഹൈക്കോടതി എസ്‌ഐടിയോട് റിപ്പോർട്ട് തേടി. ഒരാഴ്ചയ്കക്കം മറുപടി നൽകാനാണ് ഹൈക്കോടതി നിർദേശം. ബുധനാഴ്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.
