ശബരിമല സ്വർണക്കൊള്ള; എസ്‌ഐടി സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിച്ചു
ശബരിമല സ്വർണക്കൊള്ളക്കേസിൽ m എസ്‌ഐടി സന്നിധാനത്തെത്തി പരിശോധനകൾ നടത്തി. അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം സ്വർണപ്പാളികളുടെ സാമ്പിൾ
ശേഖരിച്ചു. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.
