ശബരിമല സ്വർണ്ണക്കൊള്ള: കെ.പി. ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡിൽ

  1. Home
  2. Kerala

ശബരിമല സ്വർണ്ണക്കൊള്ള: കെ.പി. ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡിൽ

IMAGE


ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ.പി. ശങ്കരദാസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പ്രതിയെ ആശുപത്രിയിൽ തുടരാൻ അനുവദിച്ചു. ജയിലിലേക്ക് മാറ്റില്ല. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശങ്കരദാസ്. സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന കാര്യത്തിൽ പിന്നീട് തീരുമാനിക്കും.

ഇന്നലെയാണ് ചികിത്സയിൽ കഴിയുന്ന കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എ പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധവസ്ഥയിലാണെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.