ശബരിമല സ്വർണക്കൊള്ള : സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് സാമ്പിൾ ശേഖരണം 17ന്
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികൾ വേഗത്തിൽ. ഹൈക്കോടതിയുടെ അനുമതിയോടെ സാമ്പിൾ ശേഖരണം നവംബർ 17ന് നടക്കും. ഉച്ചപൂജയ്ക്കു ശേഷമായിരിക്കും സാമ്പിൾ ശേഖരണം. തന്ത്രിയുടെ കൂടി നിലപാടറിഞ്ഞ ശേഷമാണ് തീരുമാനം. നേരത്തെ സാമ്പിൾ ശേഖരിക്കാൻ SIT അനുമതി തേടിയിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു.2019,2025ലെയും ദ്വാരപാലകപ്പാളി,സ്തംഭപ്പാളി എന്നിവ പരിശോധിക്കും./ വിജയ് മല്യ 1998 ൽ സ്വർണ്ണം പൊതിഞ്ഞ സംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
