ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ്
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം കമ്മീഷണറായ എൻ. വാസുവിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാസുവിനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്നാൽ സ്വർണ്ണക്കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും അകത്താകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ അറ്റകുറ്റപണികൾക്ക് കൊണ്ടു പോകുന്നതിൽ ദേവസ്വം ബോർഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. 2019 മുതലാണ് സ്വർണക്കൊള്ള തുടങ്ങിയതെങ്കിലും 2018 മുതൽ 2025 വരെയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടികൾ കൂടി അന്വേഷണ പരിധിലേക്ക് കൊണ്ടുവരണമെന്നാണ് നിലവിൽ ഹൈക്കോടതി നിർദേശം. അതുകൊണ്ടുതന്നെ നിലവിലെ ദേവസ്വം ബോർഡിന്റെ്‌റെ കാലാവധി നീട്ടി നൽകാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു
