ശബരിമല സ്വർണക്കൊള്ള കേസ്: അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; 'കേസ് അന്വേഷിക്കാൻ എസ്‌ഐടിയെ നിയോഗിച്ചത് ഹൈക്കോടതി

  1. Home
  2. Kerala

ശബരിമല സ്വർണക്കൊള്ള കേസ്: അടൂർ പ്രകാശിന്റെ ആരോപണം തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; 'കേസ് അന്വേഷിക്കാൻ എസ്‌ഐടിയെ നിയോഗിച്ചത് ഹൈക്കോടതി

chief minister


ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എം.പി. അടൂർ പ്രകാശ് ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. തന്നെ എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി ആണെന്നായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം.

എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തക്ക് പിന്നിൽ പി ശശി ആണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസിന്റെ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലാണ് നടക്കുന്നത്.അന്വേഷണ നടപടികളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കൽ സെക്രട്ടറിക്കോ യാതൊരു പങ്കുമില്ലെന്നും വിശദീകരണത്തിൽ പറയുന്നു.