ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം; ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യവും ഏൽപ്പിച്ചത് എന്തിന്?

  1. Home
  2. Kerala

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം; ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യവും ഏൽപ്പിച്ചത് എന്തിന്?

bomb threat in kerala highcourt security


ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ വിമർശനം. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ എല്ലാ കാര്യങ്ങളും ഏൽപ്പിച്ചത് പിന്നെന്തിനാണ് എന്ന് കോടതി ചോദിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാർ, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ, ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരിബാബു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ആയിരുന്നു വിമർശനം. സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയെന്ന് ഗോവർധനും, കുറ്റം ചെയ്യണമെന്ന് ഉദ്ദേശിച്ചല്ല ചെമ്പ് പാളിയെന്ന് എഴുതിയതെന്ന് എ പത്മകുമാറും ജാമ്യാപേക്ഷയിൽ പറഞ്ഞു.ഇതിലാണ് ഹൈക്കോടതിയുടെ വിമർശനം