ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി ഹൈക്കോടതി

  1. Home
  2. Kerala

ശബരിമല സ്വർണക്കൊള്ള കേസ്; അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി ഹൈക്കോടതി

bomb threat in kerala highcourt security


ശബരിമല സ്വർണക്കൊള്ള കേസിൽ  അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് ഇടക്കാല ഉത്തരവ് നൽകി ഹൈക്കോടതി . പ്രതികളുടെ ഫോൺ വിവരങ്ങളും ടവർ ലൊക്കേഷനുകളും കൈമാറണമമെന്നും മാർച്ച് 31ന് മുൻപ് അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു ഉത്തരവിൽ പറയുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ഫോൺ വിവരങ്ങളും ടവർ ലൊക്കേഷനുകളും പരിശോധിക്കാനായി കൂടുതൽ സമയം പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇതുമായി സഹകരിക്കണമെന്നാണ് നിർദ്ദേശം .
  കേസിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നതിനായി സാമ്പിൾ ശേഖരത്തിന്റെ പരിശോധനാഫലം എത്രയും വേഗം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചു.