ശബരിമല മകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

  1. Home
  2. Kerala

ശബരിമല മകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്‌കൂളുകൾക്ക് നാളെ അവധി

holiday


ശബരിമല മകരവിളക്ക് മഹോത്സവത്തെ തുടർന്ന് ഇടുക്കി ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.മുഴുവൻ വിദ്യാർഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കില്ല. അവധി മൂലം നഷ്ടപ്പെടുന്ന സമയങ്ങളെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തിരിച്ചുപിടിക്കണമെന്നും കലക്ടർ അറിയിച്ചു.