ശബരിമല മിൽമ നെയ്യ് ക്രമക്കേട്; ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ് ബിനു അറസ്റ്റിൽ

  1. Home
  2. Kerala

ശബരിമല മിൽമ നെയ്യ് ക്രമക്കേട്; ട്രാൻസ്പോർട്ട് കരാറുകാരൻ എസ്.എസ് ബിനു അറസ്റ്റിൽ

sabarimala


ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സന്നിധാനത്തേക്ക് എത്തിക്കേണ്ട മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ കേസിലെ ട്രാൻസ്പോർട്ട് കരാറുകാരനായ എസ്.എസ് ബിനുവാണ് അറസ്റ്റിലായത്. ഈ ഇടപാടിലൂടെ ദേവസ്വം ബോർഡിന് രണ്ടര കോടിയിലധികം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ.

ശബരിമലയിലേക്ക് കൊണ്ടുപോയ മിൽമ നെയ്യ്ക്ക് പകരം വിലകുറഞ്ഞ നെയ്യ് എത്തിക്കുകയും, യഥാർത്ഥ നെയ്യ് വഴിമധ്യേ തമിഴ്‌നാട്ടിലെ 'ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്', 'ലിയോ ട്രേഡേഴ്‌സ്' എന്നീ ഏജൻസികൾക്ക് മറിച്ചുവിറ്റെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. 2025-ലെ മകരവിളക്ക് കാലയളവിൽ മിൽമയിൽ നിന്ന് 1.65 ലക്ഷം ലിറ്റർ നെയ്യ് വാങ്ങിയതിലൂടെ ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് ഇപ്പോൾ നിർണ്ണായകമായ ആദ്യ അറസ്റ്റ് നടന്നിരിക്കുന്നത്.