പുല്ലുമേട് കാനന പാതയിൽ ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

  1. Home
  2. Kerala

പുല്ലുമേട് കാനന പാതയിൽ ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു

sabarimala


പുല്ലുമേട് കാനന പാതയിൽ ശബരിമല തീർഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. കൊല്ലം സ്വദേശി രാജേഷ് പിള്ളയാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ പുല്ലുമേടിനും സീതക്കുളത്തിനുമിടയിലാണ് സംഭവം. കാനനപാതയിൽ നല്ല തിരക്കുണ്ടായിരുന്നുവെന്നാണ് വിവരം. രാജേഷ് പിള്ളയോടൊപ്പം മകനും തീർത്ഥാടക സംഘത്തിൽ ഉണ്ടായിരുന്നു. സത്രം പിന്നിട്ടാൽ പുല്ലുമേട്ടിൽ മാത്രമാണ് ആരോഗ്യപ്രവർത്തകരുടെ സേവനം ലഭ്യമാകുക. ഇതിനിടെയാണ് തീർത്ഥാടകൻ മരിച്ചത്. അധികൃതരെ വിവരമറിയിച്ചു ശേഷം മൃതദേഹം വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു.