ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

  1. Home
  2. Kerala

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

accident


തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോന്നി പാലം ജംഗ്ഷനിൽ വെച്ചാണ് അപകടമുണ്ടായത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി.