ശബരിമല നട ഇന്ന് തുറക്കും, മുഖ്യമന്ത്രി ദർശനം നടത്തും

  1. Home
  2. Kerala

ശബരിമല നട ഇന്ന് തുറക്കും, മുഖ്യമന്ത്രി ദർശനം നടത്തും

sabarimala


തുലാമാസപൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് തുറക്കും. പൂജകൾക്ക് മുന്നോടിയായി മുഖ്യമന്ത്രി വി. ഡി. സതീശൻ, മന്ത്രി കെ. മുരളീധരൻ എന്നിവർ ശബരിമലയിലെത്തി ദർശനം നടത്തും. രാവിലെ 11 മണിക്ക് പമ്പയിൽ വെച്ച് നടക്കുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും ഇരുവരും സന്നിധാനത്തേക്ക് തിരിക്കുക. രാത്രിയിൽ സന്നിധാനത്ത് തങ്ങുന്ന ഇരുവരും നാളെ മാത്രമായിരിക്കും മലയിറങ്ങുക.

വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ. ഡി. പ്രസാദ് നമ്പൂതിരി ശ്രീകോവിൽ നട തുറക്കും. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മഹാനവമി, വിജയദശമി ദിവസങ്ങളിൽ തന്നെ തുലാമാസപൂജകൾ വരുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. നാളെ രാവിലെ 7.30-ന് സോപാനത്ത് വെച്ച് ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി ഒക്ടോബർ 22-ന് രാത്രി 10 മണിക്ക് നട അടയ്ക്കും.