ശബരിമല തിരുവാഭരണ കേസ്; ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക്

  1. Home
  2. Kerala

ശബരിമല തിരുവാഭരണ കേസ്; ഇന്ന് സുപ്രീംകോടതി പരിഗണനയ്ക്ക്

SHABARIMALA


ശബരിമല തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനക്ക് എത്തും. 2006 ജൂണിൽ ശബരിമലയിൽ നടന്ന ദേവപ്രശ്നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരേ പി. രാമവർമരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്. 2020 ഫെബ്രുവരിയിൽ കോടതി പരിഗണിച്ച കേസ് രണ്ട് വർഷത്തിന് ശേഷമാണ് വീണ്ടും പരിഗണനയ്ക്ക് എത്തുന്നത്. 

ആറ് തവണ കേസ് പരിഗണനാ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും സമയക്കുറവ് പോലും കഴിഞ്ഞ ആഴ്ച്ച ബെഞ്ച് വാദം കേട്ടിരുന്നില്ല. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ്.രവീന്ദ്ര ഭട്ട് എന്നിവരാണ് കേസ് പരിഗണിക്കുക. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് കേസ് പരിഗണനയ്ക്ക് എത്തുന്നത്.