ശബരിമല തീർത്ഥാടകർക്ക് സൗജന്യ വാഹനസൗകര്യം; വി.എച്ച്.പി ഹർജിയിൽ സുപ്രീം കോടതി സർക്കാരിന് നോട്ടീസ് അയച്ചു

  1. Home
  2. Kerala

ശബരിമല തീർത്ഥാടകർക്ക് സൗജന്യ വാഹനസൗകര്യം; വി.എച്ച്.പി ഹർജിയിൽ സുപ്രീം കോടതി സർക്കാരിന് നോട്ടീസ് അയച്ചു

sc


നിലയ്ക്കൽ- പമ്പ റൂട്ടിൽ ശബരിമല തീർത്ഥാടകർക്ക് സൗജന്യ വാഹനസൗകര്യം ഒരുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

നിലയ്ക്കൽ-പമ്പ റൂട്ടിൽ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് മാത്രമാണ് സർവീസ് അനുവദിച്ചിട്ടുള്ളത്. എന്നാൽ, കെ.എസ്.ആർ.ടി.സി. ആവശ്യമായ സർവ്വീസുകൾ നടത്തുന്നില്ലെന്നും സർവ്വീസ് നടത്തുന്ന ബസുകൾ വൃത്തിഹീനമാണെന്നും വി.എച്ച്.പിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി. 20 ബസുകൾ വാടകയ്‌ക്കെടുത്ത് നിലയ്ക്കൽ - പമ്പ റൂട്ടിൽ സർവീസ് നടത്താൻ അനുവദിക്കണമെന്നും വി.എച്ച്.പി. അഭിഭാഷകൻ ആവശ്യപ്പെട്ടു. തുടർന്നാണ് സുപ്രീം കോടതി കേസിലെ എതിർ കക്ഷികൾക്ക് നോട്ടീസയച്ചത്. സർവീസ് പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും നിലയ്ക്കലിൽ നിന്നും പമ്പയിൽ നിന്നും അല്ലാതെ ഇടയ്ക്കുള്ള സ്ഥലങ്ങളിൽനിന്ന് തീർത്ഥാടകരെ കയറ്റുകയോ ഇറക്കുകയോ ഇല്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ വി.എച്ച്.പിയോട് സുപ്രീം കോടതി നിർദേശിച്ചു.