ശബരിമല യുവതീ പ്രവേശനം ; വിധി ഒക്ടോബറിൽ ഉണ്ടായേക്കുമെന്ന് സൂചന
ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച കേസിൽ സുപ്രീംകോടതി വിധി ഒക്ടോബറിൽ ഉണ്ടായേക്കുമെന്ന് സൂചന. ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പറയുക.ബോധ്ഗയ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇതുസംബന്ധിച്ച സൂചന നൽകിയത്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ നിയമ-ഭരണഘടനാ വിഷയങ്ങൾ പരിഗണിച്ച ശേഷമാണ് ഒൻപതംഗ ബെഞ്ച് വിധി പറയുക.
