സാഹിത്യ അക്കാദമി: സച്ചിദാനന്ദന്റെ കാലാവധി നീട്ടി

  1. Home
  2. Kerala

സാഹിത്യ അക്കാദമി: സച്ചിദാനന്ദന്റെ കാലാവധി നീട്ടി

image


കവി കെ. സച്ചിദാനന്ദൻ അധ്യക്ഷനായ സാഹിത്യ അക്കാഡമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. മാർച്ച് 31ന് അവസാനിക്കേണ്ട ഭരണസമിതിക്ക് മേയ് 31വരെ കാലാവധി നീട്ടിയത്. സംസ്ഥാനത്ത് ഭരണമാറ്റം ആവശ്യമാണെന്ന സച്ചിദാനന്ദന്റെ പ്രസ്താവന സിപിഎമ്മിലും സർക്കാരിലും വലിയ പ്രകമ്പനമുണ്ടാക്കിയിരുന്നു.2022ലാണ് നിലവിലെ ഭരണ സമിതി ചുമതലയേറ്റത്. കേരളത്തിനു നല്ലത് ഇരുമുന്നണികളും മാറിമാറി ഭരണിക്കുന്നതാണെന്നും ഒരു കക്ഷിയുടെ ദീർഘകാല ഭരണം കൊണ്ടുണ്ടാകുന്ന അപചയത്തിന് പശ്ചിമ ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമാണെന്നുമായിരുന്നു സച്ചിദാനന്ദന്റെ പ്രസ്താവന.