ഗുരുമൂർത്തിയുടെ പ്രസംഗത്തിൽ വിമർശനവുമായി സജി ചെറിയാൻ

ആർഎസ്എസ് സൈദ്ധാന്തിൻ സ്വാമിനാഥൻ ഗുരുമൂർത്തിയുടെ രാജ്ഭവൻ പ്രസംഗത്തിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. രാഷ്ട്രീയക്കാർ രാജ്ഭവനിൽ എത്തി പ്രസംഗിക്കുന്നത് ശരിയല്ല.ഗുരുമൂർത്തി രാജ്ഭവനിൽ പ്രസംഗിച്ചത് പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സജി ചെറിയാൻ പറഞ്ഞു.
ഓപറേഷൻ സിന്ദൂരിനെക്കുറിച്ചെന്ന പേരിലാണ് ആർഎസ്എസ് സൈദ്ധാന്തികൻ ഗുരുമൂർത്തി രാജ്ഭവനിൽ പ്രഭാഷണം നടത്തിയത്. ഗവർണർ രാജേന്ദ്ര അർലേക്കർ അധ്യക്ഷനായി സംഘടിപ്പിച്ച പരിപാടിയിലാണ് ഗുരുമൂർത്തിയുടെ പ്രഭാഷണം.
ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണം ആവശ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ എല്ലാവരും കൂടിയാലോചിച്ച് നേതൃത്വം തീരുമാനം പറയുമെന്നും താൻ മാത്രം മറുപടി പറയേണ്ട വിഷയമല്ലെന്നും സജി ചെറിയാൻ വ്യക്തമാക്കി.