തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം മുടങ്ങി; 10,000ത്തോളം ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്

  1. Home
  2. Kerala

തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം മുടങ്ങി; 10,000ത്തോളം ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്

MONEY


സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരുടെ മാർച്ച് മാസത്തിലെ ശമ്പളം മുടങ്ങി. ബില്ലുകൾ ട്രഷറിയിൽ സമർപ്പിച്ചെങ്കിലും തിരിച്ചയക്കുകയായിരുന്നു. ഗ്രാമവികസനം, പഞ്ചായത്ത്, നഗര കാര്യം, ടൗൺ & കൺട്രി പ്ലാനിങ്, എൽഎസ്ജി ഡി എഞ്ചിനീയറിങ് വിഭാഗം എന്നിവിടങ്ങളിലെ 10,000ത്തോളം ജീവനക്കാരുടെ ശമ്പളം ആണ് മുടങ്ങിയത്.

ബജറ്റിൽ തദ്ദേശസ്വയംഭരണ വകുപ്പിൻറെ ശമ്പള ഭരണ ചെലവുകൾക്ക് പുതിയ ഹെഡ് ഓഫ് അക്കൗണ്ടുകൾ തുടങ്ങിയിരുന്നു. അക്കൗണ്ടൻറ് ജനറൽ ഈ ഹെഡ് ഓഫ് അക്കൗണ്ടുകൾ അംഗീകരിച്ചിരുന്നെങ്കിലും തദ്ദേശസ്വയംഭരണ വകുപ്പിലെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നും തുടർ നടപടികൾ വൈകിച്ചതാണ് ശമ്പളം മുടങ്ങാൻ ഇടയായത്.