ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന; ആലുവയിൽ വയോധികൻ പിടിയിൽ

  1. Home
  2. Kerala

ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപന; ആലുവയിൽ വയോധികൻ പിടിയിൽ

image


ഓട്ടോറിക്ഷയിൽ കഞ്ചാവ് കൊണ്ടുനടന്ന് വിൽപന നടത്തിയിരുന്ന വയോധികൻ പൊലീസ് പിടിയിൽ. ആലുവ തുരുത്ത് കുരിക്കലകത്തോട്ട് വീട്ടിൽ നസീർ (തുരുത്ത് നസീർ 59) നെയാണ് റൂറൽ ജില്ലാ ഡാൻസാഫ് സംഘം പിടികൂടിയത്. ഓട്ടോറിക്ഷ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിലായി കഞ്ചാവ് വിൽപന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.പരിശോധനയിൽ 18 പൊതികളിലായി ഏകദേശം 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളെ രണ്ടുദിവസമായി നിരീക്ഷിച്ചുവരികയായിരുന്നു.ആലുവ, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ മുൻപും ലഹരിമരുന്ന് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.